Mishramatha Vivaham: Prashnangalum Pariharangalum (Malayalam), Author: Dr. Dilip Amin, Translation: Mukundan P.R.

300.00

ഈ പുസ്തകത്തിന്‍റെ ലക്ഷ്യം ഏതെങ്കിലും പ്രത്യേക വിശ്വാസത്തെയോ മതത്തെയോ വിമർശിക്കുകയല്ല, മറിച്ച് സംഭവിക്കാൻ ഇടയുള്ള സംഘർഷങ്ങളും ഗൌരവമായ പരസ്പര വൈരുധ്യങ്ങളും ഉയർത്തിക്കാട്ടുക എന്നതാണ്.

ഒരു മതമൌലികവാദിയെ തിരിച്ചറിയുന്നത് എല്ലായ്പ്പോഴും എളുപ്പമല്ല.  വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്ന ജീവിതപങ്കാളിയുടെ മതമൌലിക ചിന്തകൾ തിരിച്ചറിയാൻ വായനക്കാരെ സഹായിക്കുന്നതിന് ഈ പുസ്തകത്തിൽ ലളിതമായ ചോദ്യങ്ങളുടെ ഒരു പട്ടിക നൽകിയിട്ടുണ്ട്.

ഇന്നത്തെ സാഹചര്യത്തിൽ മിശ്രമത പ്രേമബന്ധത്തിലുള്ളവരെ ഈ പുസ്തകം നല്ലവണ്ണം ചിന്തിക്കാൻ സഹായിക്കും. വ്യത്യസ്ത മതക്കാരുമായി വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന യുവതീ-യുവാക്കളും അവരുടെ മാതാപിതാക്കളും ഉറപ്പായും വായിക്കേണ്ട ഒരു പുസ്തകം.

Description

അമേരിക്കയിലെ ആത്മീയ സാംസ്കാരിക സംഘടനകളുടെ മുൻനിര പ്രവർത്തകനും ഗവേഷകനുമായ ഡോക്ടർ ദലീപ് അമിൻ, നിരന്തര ഗവേഷണത്തിനുശേഷം എഴുതിയ interfaith Marriage എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് “മിശ്രമത വിവാഹം: പ്രശ്നങ്ങളും പരിഹാരങ്ങളും ” എഴുത്തുകാരനും ചിന്തകനുമായ മുകുന്ദൻ പി ആർ ആണ് പുസ്തകം ഭാഷാന്തരം ചെയ്തിരിക്കുന്നത്.

ലോകത്ത് നല്ലൊരു ശതമാനം മിശ്രമത വിവാഹവും വളരെ പെട്ടെന്നുതന്നെ വിവാഹമോചനത്തിൽ ചെന്നവസാനിക്കുന്ന ദുരന്തപൂർണ്ണമായ കാഴ്ചയാണ് കാണാൻ കഴിയുന്നത് . മതമാണ് ഇവിടത്തെ വില്ലൻ. പങ്കാളികളിൽ ഒരാൾ താൻ ജനിച്ചുവളർന്ന മതവും സംസ്കാരവും ഉപേക്ഷിക്കാനും കുട്ടികളെ മറ്റൊരു മത സംസ്കാരത്തിൽ വളർത്താനും നിർബന്ധിതരാവുന്നു. അതുകൊണ്ട് വിവാഹ ബന്ധത്തിലെ തുല്യത നഷ്ടപ്പെടുന്നു..തുറന്ന ചർച്ചയിലൂടെ വിവാഹബന്ധത്തിൽ ഏർപ്പെടുക എന്നത് മാത്രമാണ് പരിഹാരം. അതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും ചോദ്യോത്തരങ്ങളും ഉൾപ്പെടുത്തി, സമഗ്രമായി തയാറാക്കിയിട്ടുള്ള ഈ പുസ്തകത്തിന്റെ കോപ്പി തീർച്ചയായും നിങ്ങളുടെ വീട്ടിൽ ഉണ്ടായിരിക്കേണ്ടതാണ്.

Additional information

Age Category

18+

Book Author

Dilip Amin, Ph.D., Mukundan P.R.

Book Type

Mat Finish

Language

Malayalam

Num of Pages

400

Publisher

Universal Culture Trust